ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ
കാഞ്ഞങ്ങാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം യുവതിയെ ലഹരി നൽകി ബലാൽസംഗം ചെയ്ത കേസിലെ പ്രതിമണിക്കൂറുകൾക്കകം അറസ്റ്റിൽ. രാജപുരം പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊല്ലം സ്വദേശി രാഹുലാണ് (35) അറസ്റ്റിലായത്. പ്രതിയെ പിടികൂടി രാജപുരത്ത് എത്തിച്ചു. ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും. ഭർതൃമതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. 40കാരിയുടെ പരാതിയിൽ കേസെടുത്ത അമ്പലത്തറ പൊലീസ് ഫേസ്ബുക്ക് സുഹൃത്തിനെ പിടികൂടുകയായിരുന്നു. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച പ്രതി ഭർതൃമതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കോഴിക്കോടും പറശ്ശിനിക്കടവിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു. യുവതിയുടെ വീട്ടിലെത്തിയ പ്രതി ഇവിടെയും പല തവണ പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി. പീഡനം തുടർന്നതോടെ യുവതി പ്രതിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. ഇതോടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് യുവതിയുടെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ വിദേശത്തുള്ള ഭർത്താവിനും മകൾക്കും വാട്സാപ്പ് വഴി അയച്ചു കൊടുത്തു. പ്രതി യുവതിയോട് പേര് മാറ്റി പറഞ്ഞായിരുന്നു പീഡിപ്പിച്ചത്.
പ്രേം എന്നായിരുന്നു പേര് പറഞ്ഞത്. ഫേസ്ബുക്കിലെ പ്രൊഫൈലിൽ വ്യാജ ഫോട്ടോ നൽകിയായിരുന്നു. തുടർന്നായിരുന്നു യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്.
ഇൻസ്പെക്ടർ സന്തോഷ് കുമാറിന് പുറമെ അമ്പലത്തറ സബ് ഇൻസ്പെക്ടർ എം.വി. പ്രകാശൻ, എ.എസ്.ഐ ജയരാജൻ, ബിജു കീനേരി, സീനിയർ സിവിൽ പൊലീസ് ഓഫിസർ രതീഷ് എന്നിവരടങ്ങുന്ന സംഘം എറണാകുളത്ത് അന്വേഷണം നടത്തിയതിൽ പാലാരിവട്ടത്തു നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എറണാകുളത്ത് റൈഡ് ഷെയറിംഗ് ജോലിക്കാരനാണ് പ്രതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.