ക​ട​ൽ​ഭി​ത്തി​ക്കാ​യി കൊ​ണ്ടി​ട്ട ക​രി​ങ്ക​ല്ലു​ക​ൾ മൊ​ഗ്രാ​ൽ നാ​ങ്കി തീ​ര​ത്ത് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ

കാലവർഷമെത്താറായി; കടലാക്രമണം ചെറുക്കാനുള്ള പദ്ധതികൾ കടലാസിലൊതുങ്ങുന്നു

കാ​സ​ർ​കോ​ട്: ജി​ല്ല​യി​ലെ 87.65 കി​ലോ​മീ​റ്റ​ർ ക​ട​ൽ​തീ​ര​ത്ത് ക​ട​ലാ​ക്ര​മ​ണം ചെ​റു​ക്കാ​ൻ ഈ ​വ​ർ​ഷ​വും പ​ദ്ധ​തി​ക​ളൊ​ന്നു​മി​ല്ല. കാ​സ​ർ​കോ​ട് ജ​ല​സേ​ച​ന ഉ​പ​വി​ഭാ​ഗം സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക​ളി​ൽ തീ​രു​മാ​ന​മാ​കാ​ത്ത​ത് ക​ട​ലോ​ര​ജ​ന​ത​യു​ടെ നെ​ഞ്ചി​ടി​പ്പ് കൂ​ട്ടി​യി​ട്ടു​ണ്ട്.

ഓ​രോ വ​ർ​ഷ​വും ക​ലി​തു​ള്ളി​വ​രു​ന്ന ക​ട​ലേ​റ്റം തീ​ര​ദേ​ശ​വാ​സി​ക​ളെ കു​റ​ച്ചൊ​ന്നു​മ​ല്ല ഭ​യ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തി​ൽ ജീ​വ​നും വീ​ടും സ്ഥ​ല​വും ജീ​വ​നോ​പാ​ധി​ക​ളും ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ ഏ​റെ​യാ​ണ്. ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടാ​യി ഇ​താ​ണ് ജി​ല്ല​യി​ലെ തീ​ര​ദേ​ശ​ങ്ങ​ളു​ടെ സ്ഥി​തി.

ഓ​രോ ദു​ര​ന്ത​സ​മ​യ​ത്തും സ​മ​ഗ്ര പ​ദ്ധ​തി​ക​ളും പു​ന​ര​ധി​വാ​സ​വു​മൊ​ക്കെ ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ഇ​വ​യെ​ല്ലാം ക​ട​ലാ​സി​ലും വാ​ക്കി​ലും സ​ന്ദ​ർ​ശ​ന​ത്തി​ലും ഒ​തു​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ​ക്കാ​യു​ള്ള മു​റ​വി​ളി ബ​ന്ധ​പ്പെ​ട്ട​വ​ർ ഗൗ​ര​വ​ത്തി​ൽ എ​ടു​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​മാ​ണ് തീ​ര​ദേ​ശ​ജ​ന​ത​ക്കു​ള്ള​ത്.

വ​ർ​ഷ​ങ്ങ​ളാ​യി തീ​ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന പ​ല കു​ടും​ബ​ങ്ങ​ൾ​ക്കും ഒ​രു​ത​രി മ​ണ്ണു​പോ​ലും ബാ​ക്കി​യാ​ക്കാ​ത്ത​ത​ര​ത്തി​ലാ​ണ് ക​ട​ൽ വി​ഴു​ങ്ങു​ന്ന​ത്. ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ക​ഷ്ട​പ്പെ​ട്ട് ഉ​ണ്ടാ​ക്കി​യ​തെ​ല്ലാം തി​ര​മാ​ല​ക​ൾ വി​ഴു​ങ്ങു​ന്ന​ത് നി​സ്സ​ഹാ​യ​രാ​യി നോ​ക്കി​നി​ൽ​ക്കാ​നേ ഇ​വ​ർ​ക്ക് ക​ഴി​യു​ന്നു​ള്ളൂ. ജി​ല്ല​യി​ലെ 85 കി​ലോ​മീ​റ്റ​ർ ക​ട​ൽ​തീ​ര​ത്ത് 50 കി​ലോ​മീ​റ്റ​ർ ക​ട​ലോ​ര​വും രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​ഭീ​ഷ​ണി നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ്.

തീ​ര​ദേ​ശ ജ​ന​ത​യു​ടെ ക​ണ്ണി​ൽ​പൊ​ടി​യി​ടാ​ൻ കോ​ടി​ക​ളും ല​ക്ഷ​ങ്ങ​ളു​മാ​ണ് ഓ​രോ വ​ർ​ഷ​വും അ​ശാ​സ്ത്രീ​യ​മാ​യു​ള്ള തീ​ര​സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ പേ​രി​ൽ ക​ട​ലി​ൽ​കൊ​ണ്ടി​ട്ട് തു​ല​ക്കു​ന്ന​ത്. ചെ​റി​യ ക​രി​ങ്ക​ല്ലു​ക​ൾ, മ​ണ​ൽ​ചാ​ക്കു​ക​ൾ​കൊ​ണ്ടു​ള്ള ക​ട​ൽ​ഭി​ത്തി​ക​ൾ​ക്ക് ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തെ ചെ​റു​ക്കാ​ൻ ഉ​ത​കു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ശാ​സ്ത്രീ​യ​മാ​യ പ​ദ്ധ​തി​ക​ൾ​ക്കു​വേ​ണ്ടി മു​റ​വി​ളി​യു​യ​രു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ‘ക​രു​ത​ലും കൈ​ത്താ​ങ്ങും’ അ​ദാ​ല​ത്തി​ൽ സ​ന്ന​ദ്ധ​സം​ഘ​ട​ന ന​ൽ​കി​യ നി​വേ​ദ​ന​ത്തി​നു​ള്ള മ​റു​പ​ടി​യി​ൽ ജി​ല്ല​യി​ലെ ത​ല​പ്പാ​ടി മു​ത​ൽ തൃ​ക്ക​ണ്ണാ​ടു​വ​രെ​യു​ള്ള രൂ​ക്ഷ​മാ​യ ക​ട​ൽ​ക്ഷോ​ഭം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ തീ​ര​ദേ​ശ​ജ​ന​ത ആ​വ​ശ്യ​പ്പെ​ടു​ന്ന ത​ര​ത്തി​ൽ ടെ​ട്രോ പോ​ഡ് ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് സം​ര​ക്ഷ​ണ​ഭി​ത്തി​ക​ൾ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ത് ക​ട​ലാ​സി​ലൊ​തു​ങ്ങു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ മൊ​ഗ്രാ​ൽ നാ​ങ്കി പ്ര​ദേ​ശ​ത്ത് ക​ട​ൽ​ഭി​ത്തി സ്ഥാ​പി​ക്കാ​ൻ കൊ​ണ്ടി​ട്ട ചെ​റി​യ ക​രി​ങ്ക​ല്ലു​ക​ൾ നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പു​മൂ​ലം ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തോ​ള​മാ​യി ക​ട​ൽ​തീ​ര​ത്ത് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ലാ​ണ്.

Tags:    
News Summary - Monsoon season is over; plans to combat sea erosion remain on paper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.