പൊലീസ് അറസ്റ്റ് ചെയ്ത കൊലക്കേസ് പ്രതി പി.പി. ഷിഫാസ്
കാസർകോട്: മംഗളൂരു ജ്വല്ലറി മോഷണത്തിനിടയിൽ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാസർകോട് ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡ് പിടികൂടി. കോഴിക്കോട് ചേമഞ്ചേരിയിലെ പി.പി. ഷിഫാസ് (30) ആണ് അറസ്റ്റിലായത്. കാസർകോട് മല്ലികാർജുന ക്ഷേത്ര പരിസരത്തുനിന്ന് ഓട്ടോയിൽ കയറുകയായിരുന്ന പ്രതിയെ സംശയത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യംചെയ്ത ശേഷം ഡിവൈ.എസ്.പി സി.എ. അബ്ദു റഹീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ കൈയിൽനിന്ന് എയർ പിസ്റ്റളും കുരുമുളക് സ്പ്രേയും പിടിച്ചെടുത്തു. കാസർകോട് ജ്വല്ലറിയിൽ മോഷണത്തിനുള്ള ശ്രമമായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മംഗളൂരു നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൽമട്ടയിലെ ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന പേരിലെത്തി ജീവനക്കാരൻ രാഘവേന്ദ്ര ആചാറിനെ കൊലപ്പെടുത്തുകയായിരുന്നു. സി.സി.ടി.വി കാമറയിലാണ് പ്രതിയുടെ മുഖം തെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.