അതിയാമ്പൂര്-കാലിക്കടവ് തോട് ശുചീകരണം നവകേരള മിഷൻ സംസ്ഥാന കോഓഡിനേറ്റർ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: ‘ഇനി ഞാൻ ഒഴുകട്ടെ’ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയിലെ പ്രധാന തോടായ അതിയാമ്പൂർ-കാലിക്കടവ് തോട് മാലിന്യമുക്തമാക്കുന്നതിനായി പ്രവർത്തനമാരംഭിച്ചു. ടൗണിനടുത്തുള്ള തോട്ടിലേക്ക് പ്ലാസ്റ്റിക് മാലിന്യമുൾപ്പടെ വലിച്ചെറിയുന്നത് പതിവായിരുന്നു.
‘മാലിന്യ മുക്തം നവകേരളം’ വാർഡ്തല ജനകീയസമിതിയുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനം ആരംഭിച്ചു. നവകേരള മിഷൻ സംസ്ഥാന കോഓഡിനേറ്റർ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. ശുചീകരണ പ്രവർത്തനങ്ങളിലെ മികച്ച ഇടപെടലിന്റെ ഭാഗമായി കാഞ്ഞങ്ങാടിന്റെ മുഖച്ഛായ മാറുകയാണെന്നും മുഴുവനാളുകളുടെയും പിന്തുണ ഉണ്ടാകണമെന്നു ഡോ. സീമ പറഞ്ഞു. നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത അധ്യക്ഷത വഹിച്ചു.
നവകേരളം ജില്ല കോഓഡിനേറ്റർ കെ. ബാലകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. ബിൽടെക് അബ്ദുല്ല, കെ. ലത, കെ.വി. പ്രഭാവതി, എം. രാഘവൻ എന്നിവർ സംസാരിച്ചു. ഏഴാം വാർഡ് കൗൺസിലർ ടി.വി. സുജിത് കുമാർ സ്വാഗതവും കൗൺസിലർ ഫൗസിയ ഷരീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.