കു​ടും​ബ​ശ്രീ​യു​ടെ യാ​ത്രാ​ശ്രീ; ആ​ദ്യ യാ​ത്ര നാ​ളെ

കാ​സ​ർ​കോ​ട്: ജി​ല്ല​യി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ക്ക് യാ​ത്ര ഇ​ട​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി വ​ഴികാ​ട്ടി​യാ​വാ​ന്‍ ഇ​നി കു​ടും​ബ​ശ്രീ​യു​ടെ യാ​ത്രാ​ശ്രീ​യും. സം​സ്ഥാ​ന​ത്ത് ത​ന്നെ ആ​ദ്യ​മാ​യാ​ണ് ജി​ല്ല മി​ഷ​ന്റെ കീ​ഴി​ല്‍ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ വി​വി​ധ സി.​ഡി.​എ​സു​ക​ളി​ല്‍ നി​ന്നാ​യി 18 യു​വ വ​നി​ത​ക​ളെ​യാ​ണ് യാ​ത്രാ​ശ്രീ അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ട്രാ​വ​ല്‍ ആ​ൻ​ഡ് ടൂ​റി​സം കോ​ഴ്സ് ക​ഴി​ഞ്ഞ​വ​ര​ട​ക്ക​മു​ള്ള അം​ഗ​ങ്ങ​ള്‍ എ​ല്ലാ​വ​രും ബി​രു​ദ​ധാ​രി​ക​ളാ​ണ്. കു​ടും​ബ​ശ്രീ​യു​ടെ​യും ബി.​ആ​ര്‍.​ഡി.​സി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​വ​ര്‍ക്കാ​യി പ​രി​ശീ​ല​നം ന​ല്‍കി. ജി​ല്ല​ക്ക് അ​ക​ത്തും പു​റ​ത്തു​മു​ള്ള വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റാ​ന്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യു​മാ​ണ് യാ​ത്രാ​ശ്രീ​യി​ലൂ​ടെ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​യി​ലെ കാ​സ​ര്‍കോ​ട​ന്‍ വൈ​വി​ധ്യ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്താ​നും സ​പ്ത​ഭാ​ഷ സം​ഗ​മ​ഭൂ​മി​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പു​തി​യ മു​ഖം ന​ല്‍കാ​നും യാ​ത്രാ​ശ്രീ​ക്ക് ക​ഴി​യും. നാ​ട്ടു​കാ​രെ കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി അ​വ​ര്‍ക്ക​ട​ക്കം വ​രു​മാ​നം ഉ​ണ്ടാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സ​മാ​ണ് യാ​ത്രാ​ശ്രീ ന​ട​പ്പാ​ക്കു​ക.

ന​വം​ബ​ര്‍ 10ന് ​യാ​ത്രാ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 75 അം​ഗ മൈ​സൂ​ര്‍ - ഊ​ട്ടി ആ​ദ്യ യാ​ത്ര ന​ട​ത്തും. വ​ലി​യ പ​റ​മ്പ, പ​ള്ളി​ക്ക​ര എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ര​ണ്ട് ഗ്രൂ​പ്പു​ക​ളായാ​ണ് യാ​ത്രാ​ശ്രീ​യു​ടെ പ്ര​വ​ര്‍ത്ത​നം. ബേ​ക്ക​ല്‍ കോ​ട്ട​ക്കു​ന്ന് ബി.​ആ​ര്‍.​ഡി.​സി​യു​ടെ ഓ​ഫി​സി​നോ​ട് തൊ​ട്ട​ടു​ത്താ​ണ് യാ​ത്രാ​ശ്രീ ഓ​ഫി​സ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഫോ​ണ്‍: 9188842937 ഇ​മെ​യി​ല്‍ yathrasreebekaltourism@gmail.com

Tags:    
News Summary - Kutumbasree's Yatrasree; First trip tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.