കിനാനൂർ കരിന്തളം പഞ്ചായത്ത് പ്ലാസ്റ്റിക് വിരുദ്ധ പ്രഖ്യാപന ശിൽപശാല പ്രസിഡന്റ് ടി.കെ. രവി ഉദ്ഘാടനം ചെയ്യുന്നു
കിനാനൂർ കരിന്തളം; ഇനി പ്ലാസ്റ്റിക് വിരുദ്ധ പഞ്ചായത്ത്
നീലേശ്വരം: കിനാനൂർ കരിന്തളം പ്ലാസ്റ്റിക് വിരുദ്ധ പഞ്ചായത്താക്കി മാറ്റാൻ കോഴിത്തട്ടയിൽ ചേർന്ന ശിൽപശാലയിൽ തീരുമാനം. പഞ്ചായത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ശിൽപശാല ശ്രദ്ധേയമായി. കുടുംബശ്രീ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.പി. ശാന്ത അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാന്മാരായ സി.എച്ച്. അബ്ദുൽ നാസർ, ഷൈജമ്മ ബെന്നി, കെ.വി. അജിത്കുമാർ, പഞ്ചായത്ത് സെക്രട്ടറി എൻ. മനോജ്, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു, സി.ഡി.എസ് ചെയർപേഴ്സൻ ഉഷ രാജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പാറക്കോൽ രാജൻ, കെ. പ്രവീണ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.