പിടിയിലായ പ്രതികൾ
കാറിൽ എം.ഡി.എം.എ കടത്ത്; മൂന്നുപേർ അറസ്റ്റിൽ
കാഞ്ഞങ്ങാട്: പടന്നക്കാട് കാറിൽ കടത്തിയ എം.ഡി.എം.എയുമായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പടന്നക്കാട്ടെ സി.പി. ജമാൽ (28), കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാർ കാവിലെ പി. അഫ്സൽ (29), പടന്നക്കാട്ടെ അസീബ് (19) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 9.15 ഓടെ ദേശീയ പാതയിൽ പടന്നക്കാട് മേൽപാലത്തിൽനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 1.900 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
പടന്നക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. കാറും മയക്കുമരുന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.
ഓപറേഷൻ തൂഫാന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.വി. അനിൽ കുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ കെ.പി. ഷൈൻ, സബ് ഇൻസ്പെക്ടർ പി.എ. ബാസിത്ത്, ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങളായ രാഹുൽ, ജ്യോതിഷ്, സനീഷ്, എസ്.ഐ രാമചന്ദ്രൻ, ഡ്രൈവർ സുജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.