ചികിത്സക്കെത്തിയ 16 കാരിയെ ഉപദ്രവിച്ച കേസിൽ ഡോക്ടർക്ക് 47വർഷം കഠിന തടവും 1,25,000 രൂപ പിഴയും
കാഞ്ഞങ്ങാട്: 16 കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഡോക്ടർക്ക് 47 വർഷം കഠിന തടവും 1,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാഞ്ഞങ്ങാട് സ്വദേശി ഡോ. പി. കൃഷ്ണനെ (78)യാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നരവർഷം അധിക തടവിനും ശിക്ഷ വിധിച്ചു. 2020 ജൂൺ 25ന് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിക്കുനേരെ പെരിയയിൽ ക്ലിനിക് നടത്തുന്ന ഡോ. പി. കൃഷ്ണൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
ക്ലിനിക്കിൽ കാലിന്റെ കുരു കാണിക്കാൻ എത്തിയ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്ജി പി.എം. സുരേഷാണ് ശിക്ഷ വിധിച്ചത്. ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യം അന്വേഷണം നടത്തിയത് ഇൻസ്‌പെക്ടറായിരുന്ന പി. നാരായണനാണ്. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്‌പെക്ടറായിരുന്ന നിസാമാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.