സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പിന്നിൽ ക്വ​ട്ടേഷൻ സംഘമെന്ന്​ സൂചന

കാസർകോട്: മൊഗ്രാൽപുത്തൂർ- കുമ്പള ദേശീയപാതയിൽ സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവത്തിനുപിന്നിൽ ക്വ​ട്ടേഷൻ സംഘമെന്ന്​ സൂചന. അന്വേഷണം കണ്ണൂരിലെ ക്വട്ടേഷൻ സംഘത്തിലേക്കും നടത്തുമെന്ന്​ പൊലീസ്​. സ്വർണ വ്യാപാരി മഹാരാഷ്​ട്ര സംഗ്ലി കൗത്തോളി സ്വദേശി രാഹുൽ മഹാദേവ് ജാബറി (35)നെയാണ് കഴിഞ്ഞ 22ന് ഉച്ചക്ക്​ മൊഗ്രാൽപുത്തുർ പാലത്തിന് സമീപം ഇന്നോവ കാറിൽ സഞ്ചരിക്കുമ്പോൾ മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്​. കാർ റോഡിന് കുറുകെയിട്ട് മറ്റൊരു കാറിലേക്ക് ബലമായി പിടിച്ചുകയറ്റി ഇയാൾ സഞ്ചരിച്ച കാർ അക്രമിസംഘത്തിലെ ഒരാൾ ഓടിച്ചുപോയി പയ്യന്നൂർ കാങ്കോലിന് സമീപത്തെ കരിങ്കുഴിയിൽ എത്തിച്ചശേഷം സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുത്തത്. പിന്നീട് മഹാദേവിനെയും കാറും ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.

മംഗളൂരുവിൽനിന്ന്​ വ്യാപാര ആവശ്യാർഥം തലശ്ശേരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന പണമാണ് തട്ടിയെടുത്തതെന്ന് രാഹുൽ മഹാദേവ് കാസർകോട് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. പയ്യന്നൂർ കാങ്കോലിൽ ഉപേക്ഷിച്ച കാർ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പൊലീസ് കസ്​റ്റഡിയിലെടുത്തു. കാസർകോട് ഡിവൈ.എസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത് മൊഗ്രാൽപുത്തുർ മുതൽ പയ്യന്നൂർ വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരുകയാണ്.


Tags:    
News Summary - Kidnapping of a gold trader: Indication that the Quotations team is behind it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.