Posted On
date_range Updated On
date_range തട്ടിക്കൊണ്ടുപോയി പീഡനം: കേസെടുത്തു
കാസർകോട്: ഭർതൃമതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ മയക്കുമരുന്നുനൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഡ്രൈവർക്കെതിരെ ബലാത്സംഗത്തിന് ബദിയടുക്ക പൊലീസ് കേസെടുത്തു. ബദിയടുക്ക അർളടുക്കക്ക് സമീപത്തെ 26കാരിയുടെ പരാതിയിലാണ് മല്ലം ചാണ്ടിമൂലയിലെ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തത്.
ഓട്ടോയിൽ പോകുന്നതിനിടെ വഴിയിൽവെച്ച് ശീതളപാനീയം കുടിക്കാൻ നൽകുകയും ആളൊഴിഞ്ഞസ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് ഭീഷണിപ്പെടുത്തി നെല്ലിക്കട്ടയിലെ വീട്ടിൽ കൊണ്ടുപോയും പീഡിപ്പിച്ചുവെന്നാണ് പരാതി. പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.