ഓക്‌സിജന്‍ പ്ലാന്റ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോടിന് സ്വകാര്യ ഇൻഡസ്ട്രിയല്‍ പാര്‍ക്ക് അനുവദിക്കും –മന്ത്രി പി. രാജീവ്

കാസർകോട്: സ്വകാര്യ മേഖലയില്‍ വ്യവസായം തുടങ്ങാന്‍ പത്ത് ഏക്കര്‍ സ്ഥലം കണ്ടെത്തി വ്യവസായികള്‍ മുന്നിട്ടിറങ്ങിയാല്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സൗകര്യങ്ങള്‍ നല്‍കി സ്വകാര്യ ഇൻഡസ്ട്രിയല്‍ പാര്‍ക്ക് അനുവദിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജില്ലയിലെ ആദ്യ ഓക്‌സിജന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സ്വകാര്യ സംരംഭകരും ചേര്‍ന്ന് ഈ പദ്ധതിയുടെ സാധ്യത ഉപയോഗപ്പെടുത്തണമെന്നും പിന്നാക്ക ജില്ല എന്ന് പറയുന്ന കാസര്‍കോട് ജില്ലയിലാണ് രാജ്യത്ത് ആദ്യമായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓക്‌സിജന്‍ പ്ലാന്റുണ്ടാകുന്നതെന്നും അത് വലിയൊരു മാറ്റമാണെന്നും മന്ത്രി പറഞ്ഞു.

അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മെഡിക്കല്‍ ഓക്‌സിജന്റെ ആദ്യ ഓര്‍ഡര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സ്വീകരിച്ചു. വ്യവസായ ഓക്‌സിജന്റെ ആദ്യ ഓര്‍ഡര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സ്വീകരിച്ചു. കുടുംബശ്രീ റിവോള്‍വിങ് ഫണ്ട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ വിതരണം ചെയ്തു. ചടങ്ങില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ചലഞ്ച് ഏറ്റെടുത്ത് കോവിഡ് ബാധിതരെ സഹായിച്ച കേരള ഓട്ടോമൊബൈല്‍ വര്‍ക് ഷോപ് ഓണേഴ്‌സ് അസോസിയേഷന്‍, ക്വാളിറ്റി ട്രേഡേഴ്‌സ് കാസര്‍കോട്, കെ.ഇ.എ കുവൈത്ത്, ബിജു ട്രേഡേഴ്‌സ് കാസര്‍കോട്, കെയര്‍ സിസ്റ്റം കൊച്ചി, നിർമിതി കേന്ദ്രം എന്നീ സ്ഥാപനങ്ങളെ അനുമോദിച്ചു.

ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗീത കൃഷ്ണന്‍, കെ. ശകുന്തള, അഡ്വ. എസ്.എന്‍. സരിത, ഷിനോജ് ചാക്കോ, നഗരസഭാധ്യക്ഷന്മാരായ അഡ്വ. വി.എം. മുനീര്‍, ടി.വി. ശാന്ത, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് കെ. മണികണ്ഠന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ല സെക്രട്ടറി എം. ലക്ഷ്മി, പഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് കെ.പി. വത്സലന്‍, പഞ്ചായത്ത് അസോസിയേഷന്‍ ജില്ല സെക്രട്ടറി എ.പി. ഉഷ, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീമ അന്‍സാരി, വാര്‍ഡ് മെംബര്‍ ടി.പി. നിസാര്‍, ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. തമ്പാന്‍, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്‌മോഹന്‍, ഫിനാന്‍സ് ഓഫിസര്‍ ശിവപ്രകാശ്, ജില്ല പ്ലാനിങ് ഓഫിസര്‍ മായ.എ.എസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു, ഡി.എം.ഒ ഡോ.എ.വി. രാംദാസ്, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, ജില്ല വ്യവസായ കേന്ദ്രം അസി. ഡയറക്ടര്‍ കെ.പി. സജീര്‍, കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രതിനിധി പി.വി. രവീന്ദ്രന്‍, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധി ശ്യാമപ്രസാദ്, കേരള ഓട്ടോമൊബൈല്‍ വർക് ഷോപ് അസോസിയേഷന്‍ പ്രതിനിധി ഗുണേന്ദ്രലാല്‍ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സ്വാഗതവും ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - Kasargod to be allotted private industrial park Minister P Rajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.