കാസർകോട്: കാലാവസ്ഥ വ്യതിയാനത്തിനെതിരെ പ്രതിരോധ ശേഷിയുള്ള നാട്ടിന്‍പുറ സ്പീഷിസുകളുടെ സംരക്ഷണം അത്യാവശ്യമാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കാര്‍ഷിക ജൈവവൈവിധ്യ സ്പീഷിസ് പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. കാസര്‍കോടന്‍ കുള്ളനും ബേഡകം തെങ്ങും പുതിയ സ്പീഷിസുകളായി പ്രഖ്യാപിച്ചു. ജൈവവൈവിധ്യ നാശം പ്രകൃതിനാശത്തിലേക്കും അതിനുശേഷം മനുഷ്യനാശത്തിലേക്കുമാണ് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘ഒരു തൈ നടാം’ കാമ്പയിന്‍ ജില്ല പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. മുഖ്യാതിഥിയായി. ബയോം 2025 എന്ന പുസ്തകം പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. വി. ബാലകൃഷ്ണന്‍ പുതിയ സ്പീഷിസുകളും പ്രഖ്യാപനവും ബ്രോഷറും പ്രകാശനവും ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മികച്ച സംഭാവന നല്‍കിയവര്‍ക്കുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
അമ്മ ട്രസ്റ്റിന്റെ മികച്ച കര്‍ഷക അവാര്‍ഡ് കണ്ണന്‍, ഹരിതകേരളമിഷന്‍ പച്ചതുരുത്ത് സ്റ്റേറ്റ് സ്‌പെഷല്‍ ജൂറി അവാര്‍ഡ് പി.കെ. മുകുന്ദന്‍, സ്റ്റേറ്റ് വനമിത്ര അവാര്‍ഡ് എ.യു.പി.എസ്. മുള്ളേരിയയിലെ അധ്യാപിക സാവിത്രി എന്നിവര്‍ക്ക് ലഭിച്ചു. സംസ്ഥാനത്തെ മികച്ച ബി.എം.സി ആയ കാസര്‍കോട് ബി.എം.സി. അംഗങ്ങളായ കെ. ബാലകൃഷ്ണന്‍, ഡോ. പി. ബിജു, മോഹനന്‍ മാങ്ങാട്, ടി.എം. സുസ്മിത, പി. ശ്യാംകുമാര്‍, ബി.എം. പ്രദീപ്, വി.എം. അഖില എന്നിവര്‍ക്കും ബഹുമതി നല്‍കി.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ശകുന്തള, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്.എൻ. സരിത, എസ്.പി.സിയുടെ എ.ഡി.എന്‍.ഒ.ടി. തമ്പാന്‍, വിദഗ്ധ സമിതിയംഗങ്ങള്‍ ഡോ. സി.തമ്പാന്‍, ഡോ. പി. ബിജു, കാസര്‍കോടന്‍ കുള്ളന്‍ സംരക്ഷകന്‍ പി.കെ. ലാല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം. ധന്യ, ജീന്‍ ലവീന മെന്താരോ, പി. ലക്ഷ്മി, ഖദീജത്ത് റിസാന, കെ. കുഞ്ഞിരാമന്‍, പി.പി. പ്രസന്ന കുമാരി, എസ്. പ്രീത എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ ജില്ല പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു സ്വാഗതവും വി.എം. അഖില നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.