കാസർകോട്: വ്യവസായ വകുപ്പിന്റെ ജില്ലയിലെ വ്യവസായ പാർക്കുകളിൽ സംരംഭങ്ങൾ ആരംഭിക്കാൻ നിരവധി സംരംഭകരാണ് എത്തുന്നത്. അനന്തപുരം, മടിക്കൈ വ്യവസായ എസ്റ്റേറ്റുകളിൽ പുതുതായി ഭൂമി നൽകിയ സംരംഭങ്ങളിൽ വൻകിട സംരംഭങ്ങളും ഉൾപ്പെടുന്നു. നിലവിൽ അനന്തപുരം വ്യവസായ പാർക്കിൽ സംരംഭങ്ങൾക്ക് പൂർണമായി നൽകിക്കഴിഞ്ഞിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി സംരംഭകരാണ് ഭൂമി ആവശ്യപ്പെട്ടുകൊണ്ട് ജില്ലയെ സമീപിക്കുന്നത്. മടിക്കൈ ഇൻഡസ്ട്രയിൽ പാർക്ക് കൂടി പൂർണമായി പ്രവർത്തന യോഗ്യമായാൽ ജില്ലയുടെ വ്യവസായിക വളർച്ചയെ കൂടുതൽ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ. സജിത് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.