Posted On
date_range Updated On
date_range ഭാര്യയും ഭർത്താവും സ്ഥാനാർഥികൾ
കാഞ്ഞങ്ങാട് : തദ്ദേശ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിൽ ഇടതുമുന്നണി സ്ഥാനാർഥികളായി ഭാര്യയും ഭർത്താവും. കേരള കോൺഗ്രസ് മാണി വിഭാഗത്തിൽനിന്നാണ് ഭാര്യയും ഭർത്താവും സ്ഥാനാർഥികളായത്. മുനിസിപ്പൽ വാർഡായ 45 ൽ എം. സ്റ്റീഫൻ ജോസഫും വാർഡ് 26 ൽ ഭാര്യ ഗ്രേസി സ്റ്റീഫനുമാണ് സ്ഥാനാർഥികൾ.
കേരള കോൺഗ്രസ് മാണി മണ്ഡലം പ്രസിഡന്‍റായ സ്റ്റീഫൻ ആദ്യമായാണ് മത്സരരംഗത്തിറങ്ങുന്നത്. പാർട്ടി ജില്ല കമ്മിറ്റി അംഗമാണ് ഗ്രേസി. ഇത് രണ്ടാം തവണയാണ് ഗ്രേസി നഗരസഭയിൽ മത്സരത്തിനിറങ്ങുന്നത്. യു.ഡി.എഫ് മുന്നണിയിൽ ഉള്ള സമയത്ത് സീറ്റ് നൽകാത്തതിനെ തുടർന്ന് മുനിസിപ്പൽ വാർഡിൽ അന്ന് ഗ്രേസി മത്സരിച്ചിരുന്നു. എന്നാൽ വിജയിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.