പ്രതീകാത്മക ചിത്രം

നി​ർ​മാ​ണ​ത്തി​ലു​ള്ള ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്റെ പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ന്നു

നീലേശ്വരം: നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയുടെ നിടുങ്കണ്ടയിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽനിന്ന് പത്ത് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തു.

കെട്ടിടത്തിന്റെ ഒന്നും രണ്ടും മൂന്നും നിലകളിലെ ഫാൾസ് സീലിംങ് പൊളിച്ചുമാറ്റി അകത്ത് ഘടിപ്പിച്ചിരുന്ന ഓക്‌സിജന്റെയും സെൻട്രൽ പൈപ്പുകൾ, ഇലക്ട്രിക് എ.സിയുടെയും കോപ്പർ വയറുകൾ അനുബന്ധ സാധനങ്ങൾ, ബാത്ത്റൂം ഫിറ്റിങുകളും ഉൾപെടെയുള്ള സാധനങ്ങളാണ് കവർച്ച പെയ്തത്.

തിങ്കളാഴ്ച രാവിലെ 11:30 നും ബുധനാഴ്ച രാവിലെ 11:30 നുമിടയിലാണ് കവർച്ച. ആശുപത്രി മാനേജർ വി.വി. നിഖിൽ നീലേശ്വരം പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Hospital Materials Worth 10 Lakh Stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.