പണി പാളി ഗയ്സ്; വഴി ചോദിച്ചത് പൊലീസുകാരനോട്, മോഷ്ടിച്ച ബൈക്കുമായി കള്ളൻ വലയിൽ

കാഞ്ഞങ്ങാട്: മോഷ്ടിച്ച ബൈക്കിൽ വന്ന് പൊലീസുകാരനോട് കാഞ്ഞങ്ങാട്ടേക്ക് വഴി ചോദിച്ച മോഷ്ടാവ് അറസ്റ്റിൽ. പൊലീസുകാരന് അസ്വാഭാവികത തോന്നിയതോടെ കവർച്ചക്കാരൻ കുടുങ്ങുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. കരിവെള്ളൂർ ദേശീയപാതക്കരികിൽ നിൽക്കുകയായിരുന്ന എ.ആർ ക്യാമ്പിലെ പൊലീസുകാരൻ പെരളം സ്വദേശി സുനീഷാണ് സമർഥമായ നീക്കത്തിലൂടെ മോഷ്ടാവിനെ കുടുക്കിയത്. രാജസ്ഥാൻ ജയ്പുർ സ്വദേശി മങ്കിലാൽ(35)ആണ് പിടിയിലായത്.

പൾസർ ബൈക്കിൽ വന്ന പ്രതി പൊലീസുകാരനോട് കാഞ്ഞങ്ങാട്ടേക്കുള്ള വഴി ചോദിച്ചു. പൊലീസുകാരൻ വഴിയും പറഞ്ഞ് കൊടുത്തു.ബൈക്കുപോയ ശേഷമാണ് ഹിന്ദി സംസാരിച്ച യുവാവ് പുത്തൻപൾസർ ബൈക്കിൽ വന്നതിൽ അസ്വാഭാവികത തോന്നിയത്. ഉടൻ കാഞ്ഞങ്ങാട് കൺട്രോൾ റൂമിലേക്ക് വിളിക്കുകയും ബൈക്കിന്റെ നമ്പർ ശ്രദ്ധിച്ചിരുന്നതിനാൽ പറയുകയും ചെയ്തു. കൺട്രോൾ റൂമിൽ പരിശോധിച്ചതിൽ മാഹിയിൽനിന്ന് മോഷണം പോയ ബൈക്കാണെന്ന് വ്യക്തമായി. ഉടൻ മറ്റൊരു ബൈക്കിൽ പിന്തുടർന്ന് ചെറുവത്തൂരിൽവെച്ച് പൊലീസുകാരൻ പ്രതിയെ പിടികൂടുകയായിരുന്നു. മാഹി പൊലീസ് എത്തി പ്രതിയെ കൊണ്ടുപോയി.

ബൈക്കിന്റെ പിറകിൽ ഒരു യുവതിയും കുഞ്ഞും ഉണ്ടായിരുന്നു. യുവതിയെ ഭർത്താവിനെ വിളിച്ചുവരുത്തി വിട്ടയച്ചു. മോഷണം പോയ ബൈക്ക് രണ്ട് ദിവസം മുമ്പ് കാഞ്ഞങ്ങാട് നോ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടതായി കണ്ട് പൊലീസ് പിഴ ചുമത്തിയ വിവരം വാഹന ഉടമയുടെ മൊബൈൽ ഫോണിൽ എത്തിയിരുന്നു.

Tags:    
News Summary - Thief Asks Police Officer for Directions on Stolen Bike, Arrested in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.