ഗ്രാന്‍റ്​ ഫിനാലെ: കാ​സ​ർ​കോ​ട് ജില്ലയിൽനിന്ന് മൂന്ന് വിദ്യാലയങ്ങൾ രണ്ടാം റൗണ്ടിലേക്ക്

കാ​സ​ർ​കോ​ട്: കൈ​റ്റ് വി​ക്ടേ​ഴ്സി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ മി​ക​വു​ക​ള്‍ പ​ങ്കു​വെ​ക്കു​ന്ന ഹ​രി​ത​വി​ദ്യാ​ല​യം വി​ദ്യാ​ഭ്യാ​സ റി​യാ​ലി​റ്റി​ഷോ​യു​ടെ ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് ജി​ല്ല​യി​ൽനി​ന്ന് മൂ​ന്ന് സ്കൂ​ളു​ക​ള്‍ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​പേ​ക്ഷി​ച്ച 38 സ്കൂ​ളു​ക​ളി​ല്‍നി​ന്ന വി​ദ​ഗ്ധ സ​മി​തി തി​ര​ഞ്ഞെ​ടു​ത്ത 10 സ്കൂ​ളു​ക​ളാ​ണ് ആ​ദ്യ റൗ​ണ്ടി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത മൂ​ന്ന് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സം​ഘം നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി. ഫെ​ബ്രു​വ​രി 28വ​രെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ര​ണ്ടാം റൗ​ണ്ടി​ല്‍ നി​ന്നും ഫൈ​ന​ലി​സ്റ്റു​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് കൈ​റ്റ് സി.​ഇ.​ഒ കെ. ​അ​ന്‍വ​ര്‍ സാ​ദ​ത്ത് അ​റി​യി​ച്ചു .

മാ​ര്‍ച്ച് ര​ണ്ടി​ന് ഉ​ച്ച​ക്ക്​ 12 മ​ണി​ക്ക് തി​രു​വ​ന​ന്ത​പു​രം ജി​മ്മി ജോ​ർജ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഹ​രി​ത​വി​ദ്യാ​ല​യം ഗ്രാ​ന്‍റ്​ ഫി​നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഒ​ന്നാം സ​മ്മാ​നാ​ര്‍ഹ​മാ​ക്കു​ന്ന സ്കൂ​ളി​ന് 20 ല​ക്ഷ​വും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ക്കാ​ര്‍ക്ക് 15ഉം 10​ഉം ല​ക്ഷം രൂ​പ വീ​ത​വും ന​ല്‍കും. മ​റ്റു ഫൈ​ന​ലി​സ്റ്റു​ക​ള്‍ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ വീ​തം ല​ഭി​ക്കും.

Tags:    
News Summary - Grand Finale-Three schools from Kasaragod district to second round

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.