കടകൾക്ക് തീപിടിച്ചപ്പോൾ
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ പഴയ ബസ്സ്റ്റാൻഡിന് സമീപം രണ്ടു കടകളിൽ തീപിടിത്തമുണ്ടായി. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.
അഗ്നിരക്ഷാസേനയുടേയും ജനങ്ങളുടേയും ഇടപെടല്‍കൊണ്ട് മറ്റ് കടകളിലേക്ക് തീപടരുന്നത് തടയാന്‍ സാധിച്ചു. ഉളിയത്തടുക്കയിലെ അഷ്റഫിന്റെ എന്‍.എ. സ്റ്റോര്‍, തളങ്കരയിലെ മനാഫിന്റെ സാനോ മൊബൈല്‍ ഷോപ് എന്നിവയാണ് കത്തിനശിച്ചത്. എം.ജി റോഡിലെ പഴയ കെട്ടിടത്തിലാണ് ഇവ രണ്ടും പ്രവർത്തിച്ചിരുന്നത്. മാറ്റ് വില്‍ക്കുന്ന എന്‍.എ സ്റ്റോര്‍ പൂര്‍ണമായും കത്തിനശിച്ചു. മൊബൈൽ ഷോപ്പിലെ ഫര്‍ണിച്ചറാണ് കത്തിയത്. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. കാസര്‍കോട് അഗ്നിരക്ഷാസേന യൂനിറ്റും ജനങ്ങളുമാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.