കാസർകോട്: സുപ്രീംകോടതി അന്ത്യശാസനം നൽകിയതോടെ എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാര വിതരണത്തിന് അതിവേഗം. നേരത്തേ അനുവദിച്ച 200 കോടിക്കുപുറമെ ആറുകോടി രൂപ കൂടി സർക്കാർ അനുവദിച്ചു. തുക അനുവദിച്ച് മണിക്കൂറുകൾക്കകം മൂന്നുകോടിയിലധികം രൂപ ദുരിതബാധിതർക്ക് കൈമാറുകയും ചെയ്തു.
ജില്ലയിലെ മുഴുവൻ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. പലതവണ നിർദേശിച്ചിട്ടും നഷ്ടപരിഹാര വിതരണം നടക്കാത്തതിനാൽ കോടതിയലക്ഷ്യമായി. ഇതോടെ, നഷ്ടപരിഹാരം നൽകാനായി ഏപ്രില്‍ 30ന് സർക്കാർ 200 കോടി അനുവദിച്ചു. ഈ തുക മുഴുവൻ ദുരിതബാധിതർക്ക് നൽകിയശേഷമാണ് 6.3 കോടി പുതുതായി അനുവദിച്ചത്. 5156 ദുരിതബാധിതർക്കായി 203.235 കോടി രൂപയാണ് ഇതിനകം കൈമാറിയത്.
നഷ്ടപരിഹാര വിതരണത്തിന് മികച്ച മുന്നൊരുക്കമാണ് ജില്ല ഭരണകൂടം നടത്തിയത്. നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ ഓൺലൈൻ സംവിധാനമൊരുക്കിയതാണ് ഏറ്റവും പ്രധാനം.
എന്‍ഡോസള്‍ഫാന്‍ സ്‌പെഷല്‍ സെല്ലിനു പുറമെ വില്ലേജ് ഓഫിസ് മുതൽ ലാന്‍ഡ് റവന്യൂ കമീഷണറേറ്റ് മുതല്‍ വരെയുള്ള ജീവനക്കാർ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.