എ​ന്‍ഡോ​സ​ള്‍ഫാ​ന്‍ ദു​രി​ത​ബാ​ധി​ത പ​ട്ടി​ക​; ആ​രോ​ഗ്യ ക്യാ​മ്പിനുള്ള മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ത​യാ​റാ​ക്കും -മ​ന്ത്രി വീ​ണ ജോ​ർ​ജ്

കാ​സ​ർ​കോ​ട്: എ​ന്‍ഡോ​സ​ള്‍ഫാ​ന്‍ ദു​രി​ത​ബാ​ധി​ത പ​ട്ടി​ക​യി​ലു​ള്‍പ്പെ​ടു​ത്താ​നു​ള്ള അ​പേ​ക്ഷ​ക​ര്‍ക്ക് വേ​ണ്ടി ആ​രോ​ഗ്യ ക്യാ​മ്പ് ന​ട​ത്തു​ന്ന​തി​ന് മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ ത​യാ​റാ​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍ജ് പ​റ​ഞ്ഞു. ഉ​ത്ത​ര മേ​ഖ​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ജി​ല്ല ക​ല​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ എ​ന്‍ഡോ​സ​ള്‍ഫാ​ന്‍ ദു​രി​ത ബാ​ധി​ത​രു​ടെ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​തി​നു മ​റു​പ​ടി ന​ല്‍കു​ക​യാ​യി​രു​ന്നു മ​ന്ത്രി. നിം​ഹാ​ന്‍സി​ലേ​യും ശ്രീ​ചി​ത്ര​യി​ലെ​യും ഉ​ള്‍പ്പെ​ടെ വി​ദ​ഗ്ധ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ഡോ​ക്ട​ര്‍മാ​ർ ഉ​ള്‍പ്പെ​ട്ട ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ആ​ദ്യ സി​റ്റി​ങ് ന​ട​ത്തി.

വീ​ണ്ടും സി​റ്റി​ങ് ന​ട​ത്തി ര​ണ്ടാ​ഴ്ച​ക്ക​കം മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ ത​യാ​റാ​ക്കും. എ​ന്‍ഡോ​സ​ള്‍ഫാ​ന്‍ ദു​രി​ത ബാ​ധി​ത​ര്‍ക്ക് സൗ​ജ​ന്യ മ​രു​ന്നും ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് 4.62 കോ​ടി രൂ​പ ആ​വ​ശ്യ​മാ​ണ്. ഈ ​പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ഇ​പ്പോ​ള്‍ തു​ക അ​നു​വ​ദി​ക്കു​ന്നി​ല്ല. നേ​ര​ത്ത 60:40 അ​നു​പാ​ത​ത്തി​ല്‍ തു​ക ല​ഭി​ച്ചി​രു​ന്നു.

സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ധ​ന​വ​കു​പ്പി​ന്റെ അ​നു​മ​തി​ക്കാ​യി കൈ​മാ​റി​യി​ട്ടു​ണ്ട്. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും ധ​ന​വ​കു​പ്പും ച​ര്‍ച്ച ന​ട​ത്തി അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കും. കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന് ഉ​ട​നെ തു​ക ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Endosulfan Affected List-Guidelines for health camp will be prepared - Minister Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 04:29 GMT