ജില്ല യുവജന കേന്ദ്ര ഭാരവാഹികൾ അംബികയുടെ വീടി​െൻറ വൈദ്യുതി കണക്​ഷനുള്ള

സാമ്പത്തിക സഹായം കുടുംബത്തിന് കൈമാറുന്നു

നാടൊരുമിച്ചു; അംബികയുടെ വീട്ടിൽ വൈദ്യുതിയെത്തും

കാഞ്ഞങ്ങാട്: മണ്ണെണ്ണ വിളക്കിൽ എം.ഫിൽ വരെ പഠിച്ച ബളാംതോട് മുന്ത‍െൻറമൂലയിലെ കൃഷ്ണ​െൻറ മകൾ അംബികയുടെ വീട്ടിൽ ഇനി വൈദ്യുതിവെട്ടമെത്തും. യുവജനക്ഷേമ ബോർഡി​െൻറ സാമ്പത്തിക സഹായവും ഡി.വൈ.എഫ്.ഐയുടെ സഹായവും ഒരുമിച്ചപ്പോൾ ചൊവ്വാഴ്ച വീട്ടിൽ വൈദ്യുതിയെത്തും.

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ല യുവജന കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ അംബികയുടെ വീട്ടിൽ വൈദ്യുതി എത്തിക്കാൻ വേണ്ടുന്ന സാമ്പത്തിക സഹായം കോഒാഡിനേറ്റർ എ.വി. ശിവപ്രസാദ് കൈമാറി. ഡി.വൈ.എഫ്.ഐ ജില്ല ജോയൻറ്​ സെക്രട്ടറി ഷാലു മാത്യു, യുവജന ക്ഷേമ ബോർഡ് കോടോം ബേളൂർ പഞ്ചായത്ത് കോഒാഡിനേറ്റർ സുരേഷ് വയമ്പ്, അഡ്വ.ബി. മോഹൻകുമാർ, ജി. ഷാജിലാൽ, സി.ആർ. അനൂപ്, ജയകൃഷ്ണൻ, അഭിഷേക് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Electricity will come to Ambika's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.