Posted On
date_range Updated On
date_range ഭൂമി പിളർന്നു; ആറ് കുടുംബങ്ങളെ മാറ്റി
കാഞ്ഞങ്ങാട്: ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് മൂത്താടി കോളനിയിൽ ഭൂമി പിളർന്നു. ആറു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ശക്തമായ മഴയിൽ വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഭൂമിക്ക് വിള്ളൽ കണ്ടത്. ആറു കുടുംബങ്ങളിലായി ഇരുപതോളം പേരാണുള്ളത്.
മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്. മൂത്താടി കോളനിയിലെ നെല്ലിക്കാടൻ കണിച്ചി, മോതിര കല്യാണി, ബിന്ദു കുട്ടൻ, ശാന്ത രാഘവൻ, ജോയ് എന്നിവരുടെ വീടുകൾ അപകടാവസ്ഥയിലാണ്. മഴ കനക്കുകയാണെങ്കിൽ പ്രദേശത്ത് ഉരുൾപൊട്ടലിനും സാധ്യതയുണ്ട്.
ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയവും വില്ലേജ് അധികൃതരും പൊലീസും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.