സൂ​ര​ജ് റാ​യി  സെ​ന ഡി​സൂ​സ

 

ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട്; ദമ്പതികൾ അറസ്റ്റിൽ

കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടിയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയിരുന്ന ദമ്പതികൾ അറസ്റ്റിലായി. മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), ഭാര്യ മഹാരാഷ്ട്ര താണെ സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരാണ് പിടിയിലായത്.

ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡിവൈ.എസ്.പിമാരായ വി.വി. മനോജ്, സി.എ. അബ്ദുൽറഹീം, മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷ് കുമാര്‍, എസ്.ഐ അന്‍സാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിൽപെട്ടവരാണിവരെന്നാണ് സൂചന. ഇവരിൽനിന്ന് 21ഗ്രാം എം.ഡി.എം.എയും 10,850 രൂപയും കണ്ടെടുത്തു. എസ്.ഐ തോമസ്, എസ്.സി.പി.ഒമാരായ ശിവകുമാര്‍, ഓസ്റ്റിന്‍ തമ്പി, സജീഷ്, ഹരീഷ്, വനിത സി.പി.ഒ ലിജോ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. 

Tags:    
News Summary - drug dealing focused on flat-couple was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.