ഡോക്ടർമാർ പറഞ്ഞു, കാൽ മുറിച്ചുമാറ്റണം; എന്നാൽ ലിയാഖത്ത് മടങ്ങിയത് ‘കാലുറപ്പിച്ച് ’

കാസർകോട്: ഗുരുതര പ്രമേഹ രോഗത്തെ തുടർന്ന് കാലുമുറിച്ചു മാറ്റണമെന്നാണ് ലിയാഖത്തിനോട് ഡോക്ടർമാർ പറഞ്ഞത്. ജീവിതം വഴിമുട്ടിയ ഗുജറാത്ത് സ്വദേശി ലിയാഖത്ത് മിക്ക ആശുപത്രികളും കയറിയിറങ്ങി അവസാനം കാസർകോട് എത്തി.

കാസർകോട് ഡയലൈഫിലെ ഡയബറ്റിക് രോഗ വിദഗ്ധൻ ഡോ. മൊയ്തീൻ കുഞ്ഞിയുമായുള്ള കണ്ടുമുട്ടലിൽ കാലുമുറിക്കാതെ രോഗം സുഖപ്പെട്ടു. ഡയലൈഫ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ ഡയബറ്റിക് ഫൂട്ട് സർജറിയാണ് ലിയാഖത്ത് അഹമ്മദ് ദാവൂദിനായി നടത്തിയത്.

ഫൂട്ട് സർജറിയിലൂടെ ചികിത്സ നൽകി കാൽ മുറിക്കാതെ അഞ്ചുദിവസം കൊണ്ട് സുഖം പ്രാപിച്ചാണ് ലിയാഖത്ത് ഗുജറാത്തിലേക്ക് തിരിച്ചുപോയിത്. ഉത്തരമലബാറിലെ ആദ്യ സമ്പൂർണ ഡയബറ്റിക്ക് ആൻഡ് കിഡ്‌നി കെയർ ആശുപത്രിയാണ് ഡയലൈഫ് ഹോസ്പിറ്റൽ. ഡോക്ടർ മൊയ്‌തീൻ കുഞ്ഞിക്കു പുറമെ, ഡോക്ടർ ഹാതിം ഹുസൈൻ എന്നിവർ സർജറിക്ക് നേതൃത്വം നൽകി. 

Tags:    
News Summary - Doctors said leg would have to be amputated; but returned with steady feet; miracle in Gujarat native's life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.