സൈബർ തട്ടിപ്പ്: സ്ത്രീക്ക് 5.61 ലക്ഷം നഷ്​ടമായി

മംഗളൂരു: തൊഴിൽ വാഗ്​ദാനം ചെയ്​ത്​ നടത്തിയ തട്ടിപ്പിൽ സ്​ത്രീക്ക്​ 5.61ലക്ഷം രൂപ നഷ്​ട​മായി. ബെൽത്തങ്ങാടി സ്വദേശി ഡി.കെ. രവിശങ്കറി​​െൻറ ഭാര്യ ആർ. പൂർണിമയാണ് തട്ടിപ്പിനിരയായത്. 9324118159 എന്ന മൊബൈൽ നമ്പറിൽനിന്ന് പൂർണിമക്ക്​ അപരിചിത​െൻറ വിളി ലഭിച്ചു. കാർത്തിക് എന്ന് സ്വയം പരിചയപ്പെടുത്തി, പാർട്ട് ടൈം ജോലിക്കായി അടിയന്തരമായി റിക്രൂട്ട് ചെയ്യുകയാണെന്നും പ്രതിദിനം 3,000 മുതൽ 8,000 രൂപ വരെ സമ്പാദിക്കാമെന്നും പറഞ്ഞു.

പിന്നീട് ഒരു മൊബൈൽ നമ്പറിൽ ബന്ധപ്പെടാൻ അയാൾ എസ്​.എം.എസ്​ അയച്ചു. പൂർണിമ വിശ്വസിക്കുകയും തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുകയും ചെയ്തപ്പോൾ, പൂർണിമക്ക് ലിങ്ക് അയച്ചുകൊടുത്തു. ലിങ്കിൽ രജിസ്​റ്റർ ചെയ്തപ്പോൾ, 100 രൂപ തൽക്ഷണം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തു. പിന്നീട് പല സമയങ്ങളിലായി 5,61,537 രൂപ അക്കൗണ്ടിൽനിന്ന് നഷ്​ടപ്പെടുകയായിരുന്നുവെന്ന് പൂർണിമ 'മാധ്യമ'ത്തോട് പറഞ്ഞു. പരാതിയിൽ സിറ്റി സൈബർ ക്രൈം പൊലീസ് സ​റ്റേഷനിൽ കേസ് രജിസ്​റ്റർ ചെയ്തു.

Tags:    
News Summary - Cyber ​​fraud: Woman loses Rs 5.61 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.