കോവിഡ്​: എന്നെ വേട്ടയാടിയവർക്ക്​ കാര്യം വ്യക്​തമായി-മുല്ലപ്പള്ളി

കാസർകോട്: പിണറായി സർക്കാറി​െൻറ കോവിഡ് നിയന്ത്രണം പരാജയമാണെന്നു പറഞ്ഞതിന്​, തന്നെ പലരും വേട്ടയാടിയെന്നും എന്നാൽ ഇപ്പോൾ ത​െൻറ ആരോപണങ്ങളെല്ലാം സത്യമാണെന്നു തെളിഞ്ഞതായും കെ.പി.സി.സി മുൻ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരള സർക്കാറും ആരോഗ്യമന്ത്രിയും രാജ്യാന്തര മാഗസിനുകളിൽ ലേഖനം തയാറാക്കുന്ന തിരക്കിലായിരുന്നു അന്ന്​. ഇതുവഴി ലോക മാധ്യമങ്ങളെയും ജനങ്ങളെയും കബളിപ്പിച്ച് വ്യാജ പ്രതിച്ഛായ സൃഷ്​ടിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു. കരിച്ചേരി നാരായണൻ സ്മാരക പുരസ്കാരം കാസർകോട്ട് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

42 രാജ്യാന്തര മാഗസിനുകളിലാണത്രെ ഇക്കാലയളവിൽ കേരളത്തി​െൻറ കോവിഡ് പ്രതിരോധ മികവിനെക്കുറിച്ച് ലേഖനം വന്നത്. ഇതുപറഞ്ഞു മേനി നടിക്കുകയായിരുന്നു സർക്കാർ. കോവിഡ് പ്രതിരോധം പാളുന്നതിലുള്ള എ​െൻറ ആത്മരോഷമാണ് അന്നു ഞാൻ പ്രകടിപ്പിച്ചത്. പക്ഷേ, ചില സൈബർ സഖാക്കളും കോൺഗ്രസിനകത്തു തന്നെയുള്ള സ്വന്തം സഖാക്കളും അന്ന്​, തന്നെ വേട്ടയാടി. ഇപ്പോൾ കേരളത്തിലെ സ്ഥിതിയെന്താണ്? രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 66 ശതമാനവും കേരളത്തിലാണെന്നാണ് കണക്കുകൾ. സർക്കാർ പുറത്തുവിട്ടതിലും എത്രയോ അധികമാണ് കേരളത്തിലെ കോവിഡ് രോഗികളും മരണക്കണക്കുമെന്നാണ് വ്യക്തമാക്കുന്നത്.

ജനങ്ങളെ അങ്ങേയറ്റം ദ്രോഹിക്കുകയും അഴിമതിയിൽ മുങ്ങിക്കുളിക്കുകയും ചെയ്ത സർക്കാർ വീണ്ടും അധികാരത്തിൽ വന്നു. സർക്കാറി​െൻറ ഭരണമികവിനെക്കുറിച്ച് നിറം പിടിപ്പിച്ച് തയാറാക്കിയ നുണക്കഥകളിൽ ജനങ്ങൾ വീണു. ഞാൻ അടക്കമുള്ള കോൺഗ്രസി​െൻറ ഭാഗത്തുനിന്നുണ്ടായ ഒരു വീഴ്ചയാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.


Tags:    
News Summary - covid: It is clear to those who hunted me - Mullappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT