Posted On
date_range Updated On
date_range വനിത പഞ്ചായത്തംഗത്തെ ഫോണിൽ ഭീഷണിപ്പെടുത്തിയതായി പരാതി
കാസർകോട്: വനിത പഞ്ചായത്തംഗത്തെ ബ്ലോക്ക് പഞ്ചായത്ത് അംഗം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. ചെങ്കള പഞ്ചായത്ത് പിലാങ്കട്ട നാലാം വാർഡ് അംഗം എം. സവിതയെയാണ് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി. ജെയിംസ് ഭീഷണിപ്പെടുത്തിയതായി പരാതി നൽകിയത്.
തിങ്കളാഴ്‌ച രാത്രി 10നാണ് പരാതിക്കിടയാക്കിയ സംഭവം. എം.എൽ.എ ഫണ്ട് പ്രകാരം തുക അനുവദിച്ച് ആറുമാസം മുമ്പ് എസ്‌റ്റിമേറ്റ് തയാറായ മാവിനകട്ട– പള്ളത്തുമൂല റോഡിെൻറ ഗുണഭോക്തൃ യോഗം സവിതയുടെ നേതൃത്വത്തിൽ വിളിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി.
രാത്രിയിൽ വളിച്ച് ഭീഷണിപ്പെടുത്തിയ ജെയിംസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സവിത ബദിയടുക്ക പൊലീസിൽ പരാതി നൽകി. സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന് സി.പി.എം കാസർകോട് ഏരിയ കമ്മിറ്റിയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.