പിടികൂടിയ മണലും കടത്താനുപയോഗിച്ച ലോറിയും
കാസർകോട്: മണൽക്കടത്തിന് കലക്ടറുടെ പൂട്ട്. കലക്ടർ കെ. ഇമ്പശേഖർ നേരിട്ട് നടത്തിയ റെയ്ഡിൽ മണൽ കടത്തിയ ലോറിയടക്കം പടിച്ചെടുത്തു.
അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറിയും പുഴമണലും മണൽ കടത്തുന്നതിന് ഉപയോഗിച്ചിരുന്ന ഡ്രൈവർ യു. അബ്ദുൽ ഖാദറിന്റെ മൊബൈൽ ഫോണും പിടികൂടി. കെ.എൽ 14 കെ. 1682 നമ്പർ ലോറിയാണ് പിടിച്ചെടുത്തത്. ഞായറാഴ്ച രാവിലെ കയ്യാർ ഗ്രൂപ് കൂടാൽ മെർക്കള വില്ലേജിലെ ചേവാർ റോഡിലാണ് മണൽ പിടികൂടിയത്.
അനധികൃത ചെങ്കൽഖനനവും മണൽക്കടത്തും തടയുന്നതിന് കലക്ടറുടെ നേതൃത്വത്തിൽ നടത്തിവരുന്ന നടപടികളുടെ ഭാഗമായാണ് പരിശോധന. ശനിയാഴ്ച മഞ്ചേശ്വരം താലൂക്കിൽ ആറു വാഹനങ്ങൾ പിടികൂടിയിരുന്നു. ജില്ലയിൽ എല്ലായിടത്തും അനധികൃത മണൽക്കടത്തും ചെങ്കൽഖനനവും ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശനനടപടി തുടരുമെന്ന് കലക്ടർ കെ. ഇമ്പശേഖർ അറിയിച്ചു.
കാസർകോട്: കലക്ടർ കെ. ഇമ്പശേഖറിൻന്റെ നിർദേശപ്രകാരം മഞ്ചേശ്വരം താലൂക്കിൽ അനധികൃതമായി ഖനനം നടത്തിയ വാഹനങ്ങൾ പിടികൂടി.
താലൂക്ക് പരിധിയിൽ അനധികൃത ഖനനങ്ങൾക്കെതിരെ മഞ്ചേശ്വരം ഭൂരേഖ തഹസിൽദാർ കെ.ജി. മോഹൻരാജിന്റെ നേതൃത്വത്തിൽ താലൂക്ക് സ്ക്വാഡ് നടത്തിയ മിന്നൽപരിശോധനയിൽ വിവിധ വില്ലേജുകളിൽനിന്നായി അനധികൃത ഖനനങ്ങളിലേർപ്പെട്ട ആറു വാഹനങ്ങളാണ് പിടിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ അനധികൃത ഖനനങ്ങളിലേർപ്പെട്ട 10 വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്. അനധികൃത ഖനനങ്ങൾക്കെതിരെ ശക്തമായ നടപടി ഇനിയും തുടരുമെന്ന് കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.