കാഞ്ഞങ്ങാട്: മുൻഗണന കാർഡുകൾ കൈക്കലാക്കി അനർഹമായി റേഷൻ ആനുകൂല്യങ്ങൾ നേടുന്നത് തടയാൻ കാഞ്ഞങ്ങാട്ട് സപ്ലൈ ഓഫിസർ കെ.എൻ. ബിന്ദുവിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന.
ഹോസ്ദുർഗിന്റെ വിവിധ സ്ഥലങ്ങളിൽനിന്ന് 180 ഓളം അനർഹ റേഷൻ കാർഡുകൾ ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തി. പരിശോധന വ്യാപകമായതോടെ വീട്ടുടമസ്ഥരിൽ ചിലർ കാർഡുകൾ നേരിട്ട് ഓഫിസിൽ ഏൽപിച്ചു.
അനർഹമായി ആനുകൂല്യം കൈപ്പറ്റിയവരിൽനിന്ന് നഷ്ടം ഈടാക്കാൻ നടപടി ആരംഭിച്ചു.
ഇവർക്ക് നോട്ടീസ് നൽകി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, അജാനൂർ,പടന്ന, കയ്യൂർ ചീമേനി പഞ്ചായത്തുകളിലുൾപ്പെടെ പരിശോധന നടന്നു. വരും ദിവസങ്ങളിലും പരിശോധനയുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.