സെഞ്ച്വറി പിന്നിട്ട മൊഗ്രാൽ സ്പോർട്സ് ക്ലബ്
മൊഗ്രാൽ: ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ നിറവിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ്. സെഞ്ച്വറി പിന്നിട്ട ക്ലബിനായി സ്വന്തമായൊരു കെട്ടിടം നാട്ടുകാരുടെയും ഫുട്ബാൾ പ്രേമികളുടെയും സ്വപ്നമായിരുന്നു. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ഒരുങ്ങുകയാണ് മൊഗ്രാൽ സ്പോർട്സ് ക്ലബ് കമ്മിറ്റി ഭാരവാഹികൾ.
ലോകഫുട്ബാൾ ദിനമായ ഡിസംബർ 10ന് ക്ലബ് കെട്ടിടത്തിനായുള്ള ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്യും. മൊഗ്രാൽ സ്കൂൾ മൈതാനത്തിന് സമീപമായാണ് കെട്ടിടം നിർമിക്കുക. അന്നേദിവസം മൊഗ്രാലിന്റെ ഫുട്ബാൾ ആചാര്യൻ കുത്തിരിപ്പ് മുഹമ്മദിന്റെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണപരിപാടിയുമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.