അഴിത്തല പുലിമുട്ടിനുസമീപം അപകടത്തിൽപെട്ട വള്ളം
അഴിത്തലയിൽ വള്ളം അപകടത്തില്‍പെട്ടു; സമയോചിത ഇടപെടലിൽ ദുരന്തം ഒഴിവായി
നീലേശ്വരം: ശക്തമായ കടല്‍ക്ഷോഭത്തില്‍പെട്ട്, മത്സ്യബന്ധനത്തിന് പോയ യന്ത്രവത്കൃത വള്ളം തൈക്കടപ്പുറം അഴിത്തല അഴിമുഖത്ത് പുലിമുട്ടിനു സമീപം അപകടത്തിൽപെട്ടു.മഗ്ദലനമറിയം എന്ന വള്ളമാണ് അപകടത്തില്‍പെട്ടത്. തൊഴിലാളികളുടെ സമയോചിതമായ ഇടപെടല്‍ കാരണം വന്‍ അപകടം ഒഴിവായി. ശക്തമായ തിരമാലയിൽപെട്ടാണ് വള്ളം അപകടത്തിൽപെട്ടത്.
തുടർന്ന് മറ്റൊരു യന്ത്രവത്കൃത തോണിയുടെ സഹായത്തോടെ, അപകടത്തില്‍പെട്ട തോണി ചെറുവത്തൂർ ഓരിയിലേക്കെത്തിച്ച് കരക്കുകയറ്റി. ചെറുവത്തൂര്‍ കാവുംചിറ ഹാര്‍ബര്‍ മന്ത്യത്തൊഴിലാളി സോനുവിെൻറ ഉടമസ്ഥതയിലുള്ളതാണ് മഗ്ദലനമറിയം എന്ന യന്ത്രവത്കൃത വള്ളം. വള്ളത്തില്‍ അലക്‌സാണ്ടര്‍, ജോണി, വര്‍ഗീസ്, തദ്ദേഷ്, സ്റ്റീഫന്‍ എന്നീ അഞ്ച് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഏകദേശം ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.