കാസർകോട്: വിവിധ മേഖലകളിലെ മികവുറ്റ പ്രകടനം കാഴ്ചവെച്ചതിന് ബേക്കൽ സ്റ്റേഷൻ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടു. 2025 ആഗസ്റ്റിലെ വിവിധ മേഖലകളിൽ മികവാർന്ന സേവനം കാഴ്ച വെച്ച പൊലീസ് ഉദ്യോഗസ്ഥരെയും പൊലീസ് സ്റ്റേഷനുകളെയും ജില്ല പൊലീസ് കാര്യാലയത്തിൽ ജില്ല പൊലീസ് മേധാവി ബി.വി. വിജയഭാരത് റെഡ്ഡി പ്രശംസപത്രവും മെമന്റോയും നൽകി അനുമോദിച്ചു.
എസ്.എച്ച്.ഒ എം.വി. ശ്രീദാസ് കൂടാതെ പൊലീസ് സ്റ്റേഷൻ പരിപാലനവുമായി ബന്ധപ്പെട്ട് നടത്തിയ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ നടത്തിയ സ്പെഷൽ ഡ്രൈവിൽ ബേക്കൽ പൊലീസ് സ്റ്റേഷൻ ഒന്നാം സ്ഥാനവും ചന്തേര സ്റ്റേഷൻ രണ്ടാം സ്ഥാനവും നേടി.
പൊതുശുചിത്വവും വൃത്തിയുള്ള ശുചിമുറി സൗകര്യം, മാലിന്യസംസ്കരണം, ഇലക്ട്രിക്കൽ- മെക്കാനിക്കൽ സംവിധാനങ്ങളുടെ ക്ഷമത, സുരക്ഷ-അടിയന്തര സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ, പൊലീസ് സ്റ്റേഷൻ ചുറ്റുവട്ടം പരിപാലനം- ഗ്രൗണ്ട് സൗകര്യം, കീടനിയന്ത്രണം, സ്റ്റേഷനിലെ രേഖകളുടെ വ്യവസ്ഥാപിതമായ ക്രമീകരണം എന്നീ മാനദണ്ഡങ്ങൾ പ്രകാരമാണ് തിരഞ്ഞെടുത്തത്.
വിജയികൾക്കുള്ള ട്രോഫിയും പ്രശംസപത്രവും ബേക്കൽ ഇൻസ്പെക്ടർ എം.വി. ശ്രീദാസ്, ചന്തേര ഇൻസ്പെക്ടർ കെ. പ്രശാന്ത് എന്നിവർ ഏറ്റുവാങ്ങി. കൂടാതെ, കാസർകോട് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂനിറ്റും ജില്ല പൊലീസ് മേധാവിയിൽനിന്ന് പ്രശംസപത്രം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.