കാഞ്ഞങ്ങാട്: പടന്നക്കാടുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരെ എട്ടംഗസംഘം ആശുപത്രിയിൽ കയറി വീണ്ടും ആക്രമിച്ചു. പടന്നക്കാട് സ്വദേശികളായ സഹദ് (23), അഫ്സൽ (30), മുബശ്ശിർ (22) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ചുറ്റിക കൊണ്ട് തലക്കടിയേറ്റും മൂക്കിന്റെ പാലവും തകർന്ന നിലയിൽ യുവാക്കൾ ജില്ല ആശുപത്രിയിൽ ചികിത്സതേടി. യുവാവും പെൺകുട്ടിയും തമ്മിലുള്ള സൗഹൃദവുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ സഹദിനെയും അഫ്സലിനെയും ചിലർ കുയ്യാലിലേക്ക് ചർച്ചക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ആക്രമിച്ചതായാണ് പരാതി.
ഇരുവരും സഞ്ചരിച്ച ബൈക്ക് അടിച്ചുതകർക്കുകയും യുവാക്കളെ ആക്രമിക്കുകയും ചെയ്തു. പരിക്കേറ്റ സഹദിനെയും അഫ്സലിനെയും മുബശ്ശിർ പടന്നക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞദിവസം ഉച്ചക്ക് പരിക്കേറ്റവരെ ഡോക്ടർ പരിശോധിക്കുന്നതിനിടെ രണ്ട് കാറുകളിലായെത്തിയ എട്ടംഗസംഘം ആശുപത്രിക്കുള്ളിൽ വെച്ച് മൂന്നുപേരെയും ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ നടന്ന ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.