എയർപോർട്ട് ബോർഡുകളിൽനിന്ന് അദാനിയുടെ പേര് ഒഴിവാക്കി


മംഗളൂരു: മംഗളൂരു ബജ്പയിലെ അന്താരാഷ്​ട്ര വിമാനത്താവളത്തി​െൻറ പ്രവർത്തനങ്ങൾ അദാനി ഗ്രൂപ്പിന് കൈമാറിയതിന് ശേഷം 'അദാനി മംഗളൂരു വിമാനത്താവളം' എന്ന് പുനർനാമകരണം ചെയ്തിരുന്നു. ഇത്തരത്തിൽ പുനർനാമകരണം ചെയ്തതിനെ പ്രദേശവാസികൾ എതിർക്കുകയും പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച ഒരു പരാതി എയർപോർട്ട് അതോറിറ്റിക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. മംഗളൂരു അന്താരാഷ്​ട്ര വിമാനത്താവളവും അദാനി ഗ്രൂപ്പും തമ്മിൽ നടന്ന കരാറിൽ എയർപോർട്ടി​െൻറ പേര് മാറ്റുന്നതിനുള്ള വ്യവസ്ഥയില്ലെന്ന് വിവരാവകാശത്തിലൂടെ മനസ്സിലാക്കിയ ദിൽരാജ് ആൽവയാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്. സെപ്റ്റംബർ 11 ശനിയാഴ്ച വിമാനത്താവളത്തി​െൻറ പേര് 'മംഗളൂരു അന്താരാഷ്​ട്ര വിമാനത്താവളം' എന്ന് മാറ്റിയിരിക്കുന്നു.


Tags:    
News Summary - Adani's name has been removed from the Mangalore Airport Boards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.