Posted On
date_range Updated On
date_range ബംഗ്ലാദേശ് സ്വദേശിയായ യുവാവ് പിടിയിൽ
കാഞ്ഞങ്ങാട്: രേഖകളില്ലാതെ താമസിക്കുകയായിരുന്ന ബംഗ്ലാദേശ് സ്വദേശിയെ കാഞ്ഞങ്ങാട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. അതിയാർ റഹ്മാനാണ് (20) പിടിയിലായത്. ബല്ല ആലയി പൂടംകല്ലിലെ നാരായണന്റെ ഉടമസ്ഥയിലുള്ള വാടക ക്വാർട്ടേഴ്സിൽ താമസിച്ച് വരികയായിരുന്നു. ഇന്നലെ വൈകീട്ട് ക്വാർട്ടേഴ്സിൽ നിന്നും ഹോസ്ദുർഗ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. യാതൊരു രേഖകളുമില്ലാതെ താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.