മംഗല്പാടി താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡ്
കാസർകോട്: ഉയര്‍ന്ന ചെലവിന്റെ പേരില്‍ ആര്‍ക്കും ചികിത്സ പ്രാപ്യമാകാതെ പോകരുത് എന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാടെന്നും മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളാണ് നാട്ടില്‍ നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മംഗല്പാടി താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപൂര്‍വരോഗങ്ങള്‍ നേരത്തെ കണ്ടെത്താനും പ്രതിരോധിക്കാനും ചികിത്സ ലഭ്യമാക്കാനും ഗൃഹകേന്ദ്രീകൃത സേവനങ്ങള്‍ ഉറപ്പുവരുത്താനും മാതാപിതാക്കള്‍ക്കുള്ള മാനസിക-സാമൂഹികപിന്തുണ ഉറപ്പുവരുത്താനും ഉതകുന്ന സമഗ്ര പരിചരണ പദ്ധതി തയാറാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് -മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ആരോഗ്യ, വനിത-ശിശു വികസന മന്ത്രി വീണജോര്‍ജ് അധ്യക്ഷത വഹിച്ചു.
എ.കെ.എം. അഷ്റഫ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. മംഗല്പാടി താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഫാത്തിമത്ത് റുബീന, ജീന്‍ ലവീന മൊന്തേരോ, എ. ഷംസീന, ഗോള്‍ഡന്‍ റഹ്മാന്, ഡോ. കെ.കെ. ശാന്റി എന്നിവര്‍ സംബന്ധിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. മുഹമ്മദ് ഹനീഫ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.