നീലേശ്വരം: നീലേശ്വം എക്സൈസ് റേഞ്ച് പരിധിയിലെ വെള്ളച്ചേരി ജിയോ ടവറിനു സമീപം പാറക്കെട്ടിനടിയില്‍ സൂക്ഷിച്ച 530 ലിറ്റര്‍ വാഷ് പിടികൂടി. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡിലെ പ്രിവെന്‍റിവ് ഓഫിസര്‍ എന്‍.വി. ദിവാകരനും പാര്‍ട്ടിയും ചേര്‍ന്നാണ് വാഷ് പിടികൂടിയത്. നീലേശ്വരം എക്സൈസ് കേസെടുത്തു. പ്രിവന്‍റിവ് ഓഫിസര്‍ എം.വി. സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നിഷാദ് പി. നായര്‍, വി. മഞ്ജുനാഥന്‍, ഡ്രൈവര്‍ ഡിജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. "പടം :wash nlr.jpg എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടിയ വാഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.