375 ചാക്ക് കൊട്ടടക്ക ലേലം 26ന്​

കാസര്‍കോട്: ചരക്ക് സേവന നികുതി വകുപ്പ് നിയമ നിയമം പ്രകാരം പിടികൂടിയ കൊട്ടടക്ക ലേലം ചെയ്യുന്നു. ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിച്ച 375 ചാക്കുകളിലായി 24,375 കിലോ കൊട്ടടക്ക മാര്‍ച്ച് 26 ന് രാവിലെ 11നാണ്​ ​ലേലം ചെയ്യുക. ചരക്ക് സേവന നികുതി വകുപ്പി‍ൻെറ ജില്ല ഡെപ്യൂട്ടി കമീഷണര്‍ (ഇൻറലിജന്‍സ്) ഓഫിസിലാണ്​ ലേലം. താല്‍പര്യമുള്ളവര്‍ തലേദിവസം വൈകീട്ട്​ മൂന്നിന് മുമ്പ് 1,00,000 രൂപയുടെ ഡിമാൻഡ്​ ഡ്രാഫ്റ്റ് നിരതദ്രവ്യമായി കെട്ടിവെക്കണം. ലേലവസ്തു പരിശോധിക്കുന്നതിന്​ മാര്‍ച്ച് 24ന് കാലത്ത് 10 മുതല്‍ ഒരു മണി വരെ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സൗകര്യം ഉണ്ടാവും. ഫോണ്‍ : 04994 230604. ഓംബുഡ്‌സ്മാന്‍ സിറ്റിങ്​ കാസർകോട്​: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ മാര്‍ച്ച് 24ന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. ഓംബുഡ്മാന്‍ സിറ്റിങ്​ നടത്തും. പൊതുജനങ്ങള്‍ക്കും തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കള്‍ക്കും പദ്ധതി നടത്തിപ്പിനെക്കുറിച്ചുള്ള പരാതികള്‍ നേരിട്ട് നല്‍കുന്നതിനും കേള്‍ക്കുന്നതിനും അവസരം ഉണ്ടാവും. ombudsman.nrega.ekm@gmail.com എന്ന ഇ-മെയില്‍ മുഖാന്തരവും പരാതികള്‍ നല്‍കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.