30 കുട്ടികൾക്ക് സിവിൽ സർവിസ് പരിശീലനം

കാസർകോട്​: ഉന്നതി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിൽക്കുന്ന പ്ലസ് വൺ മുതൽ ഡിഗ്രി തലം വരെ പഠിക്കുന്ന വിദ്യാർഥികളിൽനിന്ന് തിരഞ്ഞെടുത്ത 30 വിദ്യാർഥികൾക്ക് സിവിൽ സർവിസ് പരീക്ഷ വിജയിക്കാനുള്ള പരിശീലനം നൽകുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ ഒന്നു മുതൽ ​മേയ് 10 വരെയാണ് അപേക്ഷിക്കാനുള്ള തീയതി. ഈ അധ്യയന എസ്.എസ്.എൽ.സി. കഴിഞ്ഞവർ മുതൽ ബിരുദം അവസാന വർഷം പഠിക്കുന്നവർവരെ അപേക്ഷിക്കാം. 6238967729 എന്ന നമ്പറിലെ വാട്സ്ആപ്പിലേക്കോ unnathifoundation@gmail.com എന്ന ഇ- മെയിലിലേക്കോ വിവരങ്ങൾ എഴുതി അയക്കാം. വാർത്തസമ്മേളനത്തിൽ ഉന്നതി ഫൗണ്ടേഷൻ ഭാരവാഹികളായ പുത്തൂർ ഹംസ, മുഹമ്മദ്‌ അലി പള്ളിക്കര, റിയാസ് പള്ളിപ്പുഴ, ഇംദാദ് പള്ളിപ്പുഴ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.