ചെമ്മനാട് : രാജ്യത്തെ 28 സംസ്ഥാനങ്ങളിലെ 28 വേഷങ്ങളുടെ വൈവിധ്യം അവതരിപ്പിച്ച് ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിലെ 'ആസാദി കാ അമൃത് മഹോത്സവം'-'ഭാരതീയം' കിടുക്കി. 75 വീടുകളിൽനിന്ന് 75തരം ഭക്ഷണങ്ങൾ ഒരുക്കിയതും 75 വിദ്യാർഥികൾ ചേർന്ന് അവതരിപ്പിച്ച സമ്പൂർണ ദേശീയ ഗാനാലാപനവും മാറ്റുകൂട്ടി. 28 സംസ്ഥാനങ്ങളിലെ വസ്ത്രധാരണം 'ഭാരതീയം' എന്ന പേരിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് ക്ലബാണ് സംഘടിപ്പിച്ചത്. ഹയർസെക്കൻഡറി വിഭാഗം അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് 75 വീടുകളിൽനിന്ന് 75തരം ഭക്ഷ്യ പലഹാരങ്ങളുണ്ടാക്കിയത്. വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ മലയാളം, അറബിക്, ഉറുദു, ഹിന്ദി ദേശഭക്തിഗാനങ്ങളും ദേശഭക്തി നടനം, മൂകാഭിനയം എന്നിവയും അരങ്ങേറി. സ്കൂൾ പ്രിൻസിപ്പൽ ഡോ. സുകുമാരൻ നായർ പതാക ഉയർത്തി. പി.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. വിവിധ ക്ലബുകൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി, എസ്.പി.സി, എൻ.സി.സി യൂനിറ്റുകൾ എന്നിവ ചേർന്ന് 'ഒന്നാകാം മുന്നേറാം' എന്ന പേരിൽ ഒരുക്കിയ ഇന്ത്യ- എക്സിബിഷന്റെ ഉദ്ഘാടനം കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുൽ മുനീർ നിർവഹിച്ചു. സ്കൂൾ മാനേജർ സി.ടി. അഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുൽ മുനീർ, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗം അമീർ പാലോത്ത്, ഹെഡ്മാസ്റ്റർ കെ. വിജയൻ, റഫീഖ് സി.എച്ച്, മുഹസീന, ജിജി തോമസ് എന്നിവർ സംസാരിച്ചു. എൻ. മധുസൂദനൻ നന്ദി പറഞ്ഞു. chemmanad ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് ഒരുക്കിയ 28 സംസ്ഥാനങ്ങളിലെ വസ്ത്രധാരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.