Posted On
date_range Updated On
date_range ഈ വിദ്യാലയത്തിൽ ഇരട്ടകൾ 21
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ സെൻറ് പോൾസ് എ.യു.പി സ്കൂളിലെ ഇരട്ടകൾ 21. ഈ വർഷം സ്കൂളിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ 2021 കുട്ടികളാണ്. ഇരട്ടക്കൂട്ടത്തിൽ ഇതര സംസ്ഥാനക്കാരുമുണ്ട്. ഇതിൽ 10 ഇരട്ടകൾ പെൺകുട്ടികളാണ്. ആറ് ഇരട്ടകൾ ആൺകുട്ടികളും. അഞ്ച് ജോടികൾ ആൺ-പെൺ സഹോദരങ്ങൾ. മൂന്നു ജോടികൾ ഒരേ ക്ലാസിലാണ്. രണ്ട് എഫ് ഡിവിഷനിലാണ് ഒഡിഷ സ്വദേശികളായ അൻഫു ശർമ, ശക്തി ശർമ എന്ന ഇരട്ട പ്രവേശനം നേടിയിട്ടുള്ളത്.ഏഴ് എ ഡിവിഷനിൽ പഠിക്കുന്ന റഷ നൗഷാദിനും ഇരട്ടയുണ്ട്. സഹോദരൻ പാലക്കാടുള്ള സ്കൂളിലാണെന്ന് മാത്രം.ഇരട്ടകളുടെ ദിനാചരണത്തിെൻറ ഭാഗമായി സ്കൂളിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.