ചെറുവത്തൂർ: തൃക്കരിപ്പൂർ സ്വദേശി മനോജ് രക്തം ദാനം ചെയ്തത് 106 തവണ. ജീവിതയാത്രക്കിടയിൽ പലർക്കും ജീവൻ നൽകിയാണ് മനോജിന്റെ രക്തദാന സേവനം തുടരുന്നത്. രക്തത്തിന് അത്യാവശ്യം വന്നാൽ നാട്ടിൽ പലരും ആദ്യം വിളിക്കുന്നതും മനോജിനെയാണ്. ഒരു വർഷം നാലുതവണ നിർബന്ധമായും രക്തം ദാനം ചെയ്യാറുണ്ട്. ഇതിനകം പലർക്കായി നൽകിയത് 37 ലിറ്ററിലധികം രക്തം. എ നെഗറ്റിവ് രക്തത്തിൽ പെട്ടതാണ് മനോജിന്റെ രക്തം. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫിസിനു സമീപം ചായക്കട നടത്തി ഉപജീവനം നടത്തിവരുന്ന മനോജ് രക്തദാനത്തിലൂടെ നാടിന് മുഴുവൻ അഭിമാനമാണ്. ഭാര്യ നിഷയും മക്കളായ രാഹുൽ, രോഹിത് എന്നിവരും സ്ഥിരമായി രക്തദാനം ചെയ്യുന്നവരും ബ്ലഡ് ഡോണേഴ്സ് കേരള എന്ന സംഘടനയുടെ കോഓഡിനേറ്റർമാരാണ്. സമ്പൂർണ രക്തദാതാക്കളുടെ കുടുംബം എന്നതിലുമപ്പുറം ഇവരെല്ലാം എ നെഗറ്റിവ് എന്ന രക്തഗ്രൂപ്പിൽപെട്ടവരാണ് എന്നതാണ് പ്രധാന പ്രത്യേകത. ചെറുവത്തൂർ ജി.എഫ്.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂനിറ്റിന്റെയും ബി.ഡി.കെ കാസർകോടിന്റെയും നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ല ആശുപത്രി രക്തബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ മനോജ് തൃക്കരിപ്പൂരിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പടം.. 106 തവണ രക്തദാനം നടത്തിയ മനോജ് തൃക്കരിപ്പൂരിനെ ബ്ലഡ് ഡോണേഴ്സ് കേരളയുടെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.