കാട്ടാനശല്യം രൂക്ഷം: കർഷകരുടെ കലക്ടറേറ്റ് മാർച്ച് 23ന്

കാസർകോട്: മുളിയാർ, കാറഡുക്ക, കുറ്റിക്കോൽ, ദേലംപാടി, ബേഡഡുക്ക പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായി. പൊറുതിമുട്ടിയ കർഷകർ ഈമാസം 23ന് കലക്ടറേറ്റ് മാർച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. കാട്ടാന​കളെ പ്രതിരോധിക്കുന്നതിന് സർക്കാറിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. അധികൃതരുടെ അനാസ്ഥക്കെതിരെ 'ആനക്കാര്യം' കൂട്ടായ്മയുടെ നേതൃത്വത്തിലും വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും വിവിധ പ്രക്ഷോഭ പരിപാടികൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സോളാർ തൂക്കു വേലി നിർമാണം സമയ ബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചാൽ കർഷകർക്ക് ഏറെ ആശ്വാസപ്രദമായിരിക്കും. കർണാടക വനത്തിൽനിന്നിറങ്ങുന്ന ആനകളെ അവിടേക്ക് തന്നെ തുരത്തിവിട്ട് വിളകൾക്കും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടാണ് കലക്ടറേറ്റ് മാർച്ച്. 23ന് രാവിലെ 10 ന് കാസർകോട് ഗവ. കോളജ് പരിസരത്തു നിന്നാണ് കലക്ടറേറ്റ് മാർച്ച് ആരംഭിക്കുക. വാർത്ത സമ്മേളനത്തിൽ കമ്മിറ്റി ചെയർമാൻ കെ.പി. ജ്യോതി ചന്ദ്രൻ, കൺവീനർ കെ. പ്രഭാകരൻ, വൈസ് ചെയർമാൻ എം. രാഘവൻ, കൃഷ്ണരാജ് ചമ്പിലാങ്കെ, ജയരാജ് നമ്പ്യാർ എന്നിവർ പ​ങ്കെടുത്തു. തീരപ്രദേശം ശുചീകരിച്ച് വിദ്യാർഥികള്‍ ബേക്കല്‍: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയിലെ എൻ.എസ്.എസ്. വളന്‍റിയർമാർ ഫ്രീഡം മാര്‍ച്ചും തീരപ്രദേശ ശുചീകരണവും സംഘടിപ്പിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ ബേക്കലിലാണ് പരിപാടി നടന്നത്. പ്രോഗ്രാം ഓഫിസര്‍ ഡോ. സീമ ചന്ദ്രന്‍ നേതൃത്വം നല്‍കി. ബേക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ എ.വി. പ്രകാശന്‍ സംബന്ധിച്ചു. nss കേരള കേന്ദ്ര സര്‍വകലാശാലയിലെ എൻ.എസ്.എസ് വളന്റിയര്‍മാര്‍ ബേക്കലില്‍ നടത്തിയ തീരപ്രദേശ ശുചീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.