നിത്യദീപം 23 മുതൽ പുനരാരംഭിക്കും

ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവെക്കേണ്ടിവന്ന നിത്യദീപാരാധന പുനരാരംഭിക്കും. രണ്ടു വർഷത്തെ ഇടവേളക്കുശേഷമാണ് ഇവിടെ നിത്യദീപാരാധനക്ക്​ അവസരമൊരുങ്ങുന്നത്. രാവിലെ 7 ന് നടതുറന്ന് 12.30 വരെയും വൈകീട്ട് 5 മുതൽ 7 വരെയുമാണ് സമയം. ചൊവ്വ, വെള്ളി ദിവസങ്ങളിൽ സമയത്തിൽ മാറ്റമുണ്ടാകും. കരിപ്പോടി മുച്ചിലോട്ട് ക്ഷേത്രത്തിൽ പഞ്ചുരുളി പുനഃപ്രതിഷ്ഠയും 15 മുതൽ ഉദുമ: കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം 17 മുതൽ 24 വരെ ശ്രീമദ്ഭാഗവത സപ്താഹയജ്ഞത്തിന് തയാറെടുക്കുന്നു. മുന്നോടിയായി പഞ്ചുരുളി ദൈവത്തിന്റെ പുനഃപ്രതിഷ്ഠയും കലശാട്ടും നടക്കും. 15ന് വൈകുന്നേരം 7 മുതൽ പശുദാന പുണ്യാഹം, പ്രസാദശുദ്ധി, രക്ഷോഘ്നഹോമം, വാസ്തുകലശ പൂജ, സർപ്പബലി എന്നിവ നടക്കും. 16ന് രാവിലെ 6.30 മുതൽ ബിംബശുദ്ധി, കലശാഭിഷേകം, മൃത്യഞ്ജയഹോമം. 9.40 നും 10.26നും മധ്യേയാണ്‌ പഞ്ചുരുളി ദൈവത്തിന്റെ പുനഃപ്രതിഷ്ഠ. 11.30 മുതൽ മൃത്യുജ്ഞയഹോമം, പൂർണാഹൂതി, കലശാഭിഷേകം. 17ന് വൈകുന്നേരം അഞ്ചിന് കെ.യു. പദ്മനാഭ തന്ത്രിക്കും മരങ്ങാട്ടില്ലത്ത് മുരളികൃഷ്ണൻ നമ്പൂതിരിക്കും പാർഥസാരഥി ക്ഷേത്ര സന്നിധിയിൽനിന്ന് ഘോഷയാത്രയോടെ ആചാര്യ വരവേൽപ്പ് നൽകും . ആറിന് യജ്ഞദീപം തെളിയിക്കൽ. തുടർന്ന് മരങ്ങാട്ടില്ലത്ത് മുരളികൃഷ്ണൻ നമ്പൂതിരി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും. 18 മുതൽ 24 വരെ എല്ലാദിവസവും രാവിലെ ആറിന് സപ്താഹയജ്ഞ വേദിയിൽ വിഷ്ണു സഹസ്രനാമവും 6.30 മുതൽ ഭാഗവതത്തിലെ വിവിധ ഭാഗങ്ങളെ ഉദ്ധരിച്ച് ഭാഗവത പാരായണവും ഉണ്ടായിരിക്കും. 17 മുതൽ 24 വരെ എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പടം uduma muchilot bhagavathi templeകരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.