പെരുന്നാളിന് ബന്ധുവീട്ടിലെത്തിയ 16കാരന് കുത്തേറ്റു

ഉദുമ: . കുണിയ ചെറിയ ബിലാല്‍ പള്ളിക്കു സമീപത്തെ അബ്ദുല്‍ മജീദിന്റെ മകന്‍ മന്‍സൂറിനാണ് കുത്തേറ്റത്. കുട്ടിയെ ഗുരുതര പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെ മാതാവിന്റെ വീട്ടിലെത്തിയപ്പോള്‍ പിതാവിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്‍ മജീദ് ചെരുമ്പ കത്തികൊണ്ട് കുത്തിയെന്നാണ് പരാതി. കുത്തേറ്റ കുട്ടിയെ ആദ്യം ചെങ്കള സഹകരണ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുടുംബസംബന്ധമായ പ്രശ്നമാണ് അക്രമത്തിന് കാരണം. സംഭവം സംബന്ധിച്ച് ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.