കാഞ്ഞങ്ങാട്: എൻ.സി.പിയുടെ ജില്ല നേതൃസംഗമം ഏപ്രിൽ 11ന് രാവിലെ ഒമ്പതിന് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ നേതൃസംഗമം ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. പി.എം. സുരേഷ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. മുരളി, വനം വികസന കോർപറേഷൻ ചെയർപേഴ്സൻ ലതിക സുഭാഷ് തുടങ്ങിയവരും പങ്കെടുക്കുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. മുരളി, ജില്ല പ്രസിഡന്റ് രവി കുളങ്ങര, ജില്ല ജനറൽ സെക്രട്ടറി ജോൺ ഐമൻ, എൻ.വൈ.സി ജില്ല പ്രസിഡന്‍റ് വസന്തകുമാർ, കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്‍റ് എൻ.വി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.