നീലേശ്വരം: വഴിയോരങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകളിലും മീൻ മാർക്കറ്റിലും നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. വൃത്തിഹീനമായി പ്രവർത്തിക്കുന്നവ അടിയന്തരമായി പ്രവർത്തനം നിർത്തിവെച്ച് തട്ടുകടയും പരിസരവും വൃത്തിയാക്കുന്നതിന് കർശന നിർദേശം നല്കി. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന തട്ടുകടകളിൽ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ നല്കാവൂ എന്നും വഴിയോര കച്ചവട ലൈസൻസ് ഇല്ലാത്ത തട്ടുകടകൾക്ക് പ്രവർത്തനാനുമതി നല്കുന്നതല്ലെന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി.പി. മോഹനൻ അറിയിച്ചു. ചിറപ്പുറത്ത് അനധികൃത മത്സ്യ കച്ചവടം പരിസര മലിനീകരണം സൃഷ്ടിക്കുന്നതായും ഓവുചാലുകളിലും മറ്റും മത്സ്യ കച്ചവടക്കാർ മലിനജലം ഒഴുക്കിവിടുന്നതും പരിസര മലിനീകരണമാണ് ഉണ്ടാക്കുന്നതെന്നും ഇത് അനുവദിക്കില്ലെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. പരിശോധയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.വി. രാജൻ, ടി. നാരായണി, പി.പി. സ്മിത, കെ.പി. രചന, വർക്കർ പി. കൃഷ്ണൻ എന്നിവരും പങ്കെടുത്തു. fish market.jpg നീലേശ്വരം നഗരസഭ ആരോഗ്യ വിഭാഗം പാതയോരത്തെ മത്സ്യവിൽപന കേന്ദ്രത്തിൽ നടത്തിയ പരിശോധന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.