സെപക്താക്രോ പരിശീലനപരിപാടി

തൃക്കരിപ്പൂർ: സെപക്താക്രോ ജില്ല അസോസിയേഷൻ നേതൃത്വത്തിൽ വേനൽക്കാല പരിശീലന​ ക്യാമ്പ് തൃക്കരിപ്പൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങി. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളാണ് ഒരാഴ്ച നീളുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്. അന്തർദേശീയ താരങ്ങളായ ചെന്നൈയിലെ ഡോ. ആർ. പ്രേംനാഥൻ, പാനി വിഘ്നേശ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.പി.യു. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഫായിസ് ബീരിച്ചേരി, ഇ. ശശിധരൻ, സംസ്ഥാന സെക്രട്ടറി കെ.വി. ബാബു, സ്പോർട്സ് കൗൺസിൽ ജില്ല വൈസ് പ്രസിഡൻറ് പി.പി. അശോകൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ. മധുസൂദനൻ, ജില്ല ട്രഷറർ കെ. അബ്ദുൽ ഷുക്കൂർ, ഷൗക്കത്തലി അക്കാളത്ത്, ടി.എം. സിദ്ദീഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.