നീലേശ്വരം: കോട്ടപ്പുറം ഹൗസ്ബോട്ട് ടെർമിനലിലേക്കുള്ള റോഡ് പ്രവൃത്തി അശാസ്ത്രീയമാണെന്ന് നാട്ടുകാരുടെ പരാതി. സ്ഥലം വിട്ടുകൊടുക്കുമ്പോൾതന്നെ സ്ഥലവാസികൾ കോൺക്രീറ്റ് ഓവുചാലുകൾ നിർമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വെള്ളം ഒഴുകിപ്പോകാൻ അഞ്ച് കോൺക്രീറ്റ് ഓവുചാലുകൾ നിർമിക്കാൻ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോൾ കോൺക്രീറ്റ് ഓവുചാലിനുപകരം നിലവിൽ പൈപ്പ് കലുങ്ക് സ്ഥാപിച്ചതാണ് സമീപത്തെ സ്ഥല ഉടമകൾ എതിർപ്പുമായി രംഗത്തുവരാൻ കാരണം. പൈപ്പ് ലൈൻ മാറ്റി കോൺക്രീറ്റ് ചാലുകൾ നിർമിക്കണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നു. മഴക്കാലത്തിനുമുമ്പ് കോൺക്രീറ്റ് ഓവുചാലുകൾ നിർമിച്ച് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സൗകര്യം ഉണ്ടാക്കണം. അല്ലാത്തപക്ഷം നാട്ടുകാരുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന്റെ മാർഗത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് നഗരസഭ കോട്ടപ്പുറം വാർഡ് കൗൺസിലർ റഫീക്ക് കോട്ടപ്പുറം പറഞ്ഞു. നീലേശ്വരം നഗരസഭ അധ്യക്ഷ ടി.വി. ശാന്ത, നിർമിതി മാനേജർ എന്നിവർക്ക് പരാതിയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.