സർവൈശ്വര്യ വിളക്കുപൂജയും പ്രതിഷ്ഠാദിനവും ഏഴിന്

കാഞ്ഞങ്ങാട്: ചിത്താരി ചാമുണ്ഡിക്കുന്ന് ശ്രീ വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്തിന്റെ ദേശപരിധിയിൽ ഉൾപ്പെട്ട ചിത്താരി പൊയ്യക്കര വലിയവീട് തറവാട്ടിൽ പ്രതിഷ്ഠാദിന മഹോത്സവവും സർവൈശ്വര്യ വിളക്കുപൂജയും ഏഴിന് നടക്കും. മയീച്ച ചെറവാങ്ങോട്ട് തറവാട്, അടോട്ട് ചെറാക്കോട് തറവാട് എന്നിവയുമായി അഭേദ്യബന്ധമുള്ള തറവാട്ടിൽ ഇതാദ്യമായാണ് ദേവസ്വം സമിതിയുടെ ആഭിമുഖ്യത്തിൽ സർവൈശ്വര്യ വിളക്കുപൂജ നടക്കുന്നത്. നവരാത്രി നാളുകളിൽ ഗ്രന്ഥപൂജയും കുട്ടികളെ എഴുത്തിനിരുത്തും നടത്തുന്ന തറവാട്ടിൽ നടക്കുന്ന സർവൈശ്വര്യ വിളക്കുപൂജക്ക് ആത്മീയ പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ കൊപ്പൽ ചന്ദ്രശേഖരൻ കാർമികത്വം വഹിക്കും. ഏഴിന് വൈകീട്ട് നാലു മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുക. വിളക്കുപൂജക്കുശേഷം തറവാട്ടിൽ പ്രതിഷ്ഠാദിന കൈവീത് കുറത്തിക്ക് വിളമ്പൽ ചടങ്ങുകൾ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.